എംഎല്‍എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി,

കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.'

മാധ്യമപ്രവര്‍ത്തകനായ ഒ കെ ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉപതെരഞ്ഞെടുപ്പിനും അമിത വ്യയത്തിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ മന്ത്രി, എംഎല്‍എമാര്‍, രാജ്യസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ കെ ശൈലജ, എം മുകേഷ്, ഷാഫി പറമ്പില്‍, വി ജോയ്, സി രവീന്ദ്രനാഥ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !