മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും.,

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോണ്‍മെൻ്റ് മൈതാനത്ത് നടക്കുന്ന റാലിയില്‍ നിരവധിയാളുകള്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ മതസാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജന റാലികള്‍ സംഘടിപ്പി നടക്കുന്നത്. സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ജില്ലകളിലാണ് പ്രചാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !