പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്.
പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.കുടുംബവഴക്കിനെ തുടർന്ന് സുരേഷ് കവിതയെ കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വെട്ടേറ്റ് ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ചു. വിവരമറിഞ്ഞെത്തിയവർ സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യ കോഴിഫാമില്‍ ജോലിക്ക് പോകുന്നതിനെച്ചൊല്ലിയും ആഭരണങ്ങളെച്ചൊല്ലിയും വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മോർച്ചറിയിലുള്ള സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.