കൊച്ചി: ജീവിച്ചിരിക്കുമെന്ന് വലിയ ശതമാനക്കണക്കിന്റെ ഉറപ്പുപറയാതെ ഡോക്ടർമാർ നീക്കിവെച്ചതായിരുന്നു ഉഗാണ്ട സ്വദേശിനിയായ റുസിയ ഒരിക്കിറിസയെ. അവിടെ നിന്നും ഈ വർഷത്തെ ഉഗാണ്ട പ്രസിഡന്റിന്റെ ഡയമണ്ട് ജൂബിലി പുരസ്കാരം ഏറ്റുവാങ്ങുന്നത് വരെ റുസിയയെ പ്രാപ്തയാക്കിയത് കേരളത്തിലേക്കുള്ള ഒരു യാത്രയായിരുന്നു.
2022 ഒക്ടോബറിലാണ് കാൻസർ ബാധിച്ച് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ റുസിയ എത്തുന്നത്. കാൻസർ കോശങ്ങൾ കരൾ, നട്ടെല്ല് എന്നിവിടങ്ങളിലേക്ക് ബാധിച്ച് രോഗത്തിന്റെ നാലാം ഘട്ടം പിന്നിട്ടിരുന്നു. രാജഗിരി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുൺ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു തുടർ ചികിത്സ.ടാർജറ്റഡ് തെറാപ്പിയെന്ന നൂതന ചികിത്സാ രീതിയായിരുന്നു റുസിയയ്ക്ക് വേണ്ടി നിർദേശിച്ചത്. നട്ടെല്ലിനേക്കൂടി കാൻസർ ബാധിച്ചതിനാൽ സീനിയർ സ്പൈൻ സർജൻ ഡോ. അമീർ എസ്. തെരുവത്തിന്റെ നേതൃത്വത്തിൽ ആദ്യം ശസ്ത്രക്രിയ നടത്തി. അതിന് ശേഷമാണ് ടാർജറ്റഡ് തെറാപ്പി ആരംഭിച്ചത്. ഒരു മാസം നീണ്ടു നിന്ന ചികിത്സക്കൊടുവിൽ കാൻസറിനെ ചെറുത്തു തോൽപ്പിച്ചായിരുന്നു റുസിയ ഉഗാണ്ടയിലേക്ക് മടങ്ങിയത്. ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു റുസിയയുടെ അതിജീവനം.
37-ാം വയസിലാണ് റുസിയയ്ക്ക് കാൻസർ പിടിപ്പെടുന്നത്. എന്നാൽ കാൻസർ അവരെ തളർത്തിയില്ല. കാൻസറിനെ ചെറുത്തതു പോലെ സ്വന്തം കമ്പനിയായ ഒരിബാഗ്‌സിനെ വിജയമാക്കാൻ റുസിയയ്ക്ക് കഴിഞ്ഞു. ഉഗാണ്ടയിൽ കാൻസർ രോഗികളുടെ പോരാട്ടത്തിന് ഊർജ്ജം പകർന്ന് റുസിയ ഇന്ന് മുൻപന്തിയിൽ തന്നെയുണ്ട്. സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിലും സജീവമാണ് റുസിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.