തൃശ്ശൂർ: മച്ചാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. തെക്കുംകര പഞ്ചായത്തിലെ മേലില്ലത്ത് ഇറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മണ്ടോളി വീട്ടിൽ ഷാജിയുടെ 25 ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് ആനകൾ എത്തിയത്.
പ്രദേശവാസികൾ ബഹളം വച്ചതോടെയാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്. കാട്ടിൽ വെള്ളം കുറഞ്ഞതു കൊണ്ടാവാം ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ആക്രമണം നടക്കുന്നത്.അതേസമയം, ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പശുവിന്റെ നടു ഒടിഞ്ഞുപോവുകയായിരുന്നു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.