തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിള ടൗണിൽ കഴിഞ്ഞദിവസം നടന്ന ആദിത്യന്റെ കൊലപാതകത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺപകൽ പട്ട്യക്കാല ജെഎസ് ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം മനോജ്(19), ചൊവ്വര അഭിജിത്ത്(18), കാഞ്ഞിരംകുളം രജിത്ത്(23) എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്. പ്രതികൾ ആദിത്യന്റെ മുൻ പരിചയക്കാരാണ്.
നെയ്യാറ്റിൻകര കൊടങ്ങാവിള ടൗണിൽ കഴിഞ്ഞദിവസം നടന്ന ആദിത്യന്റെ കൊലപാതകത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
0
വെള്ളിയാഴ്ച, മാർച്ച് 29, 2024
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പട്ട്യക്കാലക്കുസമീപം പപ്പടക്കടയിൽ ജോലി നോക്കിയിരുന്ന ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ആദിത്യൻ ജിബിനിൽ നിന്ന് വാങ്ങിയ ബൈക്കിന്റെ ഫിനാൻസിനെ ചൊല്ലിയുള്ള സാമ്പത്തികതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം.
കഴിഞ്ഞദിവസം കളക്ഷൻ എടുക്കുന്നതിനായി നെല്ലിമൂട് എത്തിയപ്പോൾ ജിബിനുമായുണ്ടായ വാക്കുതർക്കം നാട്ടുകാർ ഇടപെട്ട് താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. ആദിത്യന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതികളുമായി പൊലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.