വേനല്‍ക്കാലമായാല്‍ കരിക്കിനും കരിക്കിൻ വെള്ളത്തിനും ആവശ്യക്കാരേറെയാണ്. പ്രകൃതിദത്തമായി ലഭിക്കുന്ന കരിക്കിൻ വെള്ളം ശരീരത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സൗന്ദര്യ കാര്യത്തിലും കരിക്ക് ഒരു പ്രധാനിയാണ്. ധാരാളം ആൻറി ഓക്സിഡൻറ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. പ്രകൃതിയുടെ വരദാനമായ കരിക്കിന്റെ ഗുണങ്ങള്‍ അറിയാം..വെയിലേറ്റ് തലവേദന കൊണ്ട് പുളയുന്നവരാകും നമ്മളില്‍ പലരും. കരിക്കിൻ വെള്ളം ഇതിന് പരിഹാരമാർഗമാണ്.ശരീരത്തെ നിർജ്ജലീകരണത്തില്‍ നിന്ന് തടയാൻ ഇതിന് കഴിയുന്നു.
രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
മോയിസ്ച്വറൈസറായും കരിക്കിൻ വെള്ളം ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും.
മുഖക്കുരുവിനെ തടയുന്നു
കിഡ്നി സ്റ്റോണിനെ തടയാനും മികച്ച മരുന്നാണ് കരിക്കിൻ വെള്ളം. ഇലക്‌ട്രോലൈറ്റ്സ്, പൊട്ടാസ്യം എന്നിവ ധാരാളമായി കരിക്കിൻ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്
കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്‌ക്കാൻ സഹായിക്കുന്നു.
മാനസികസമ്മർദ്ദം കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്‌ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.കരിക്കിൻ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുന്നതും മികച്ച ഗുണങ്ങള്‍ നല്‍കുന്നു.
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.
ഗർഭിണികളും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.