കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചു തകർത്ത് ഭക്ഷണം കഴിക്കാനത്തിയവരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. മാർക്കറ്റിന് സമീപമുള്ള കടയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം.
ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂർവഞ്ചി സൗത്ത് സ്വദേശികളുമായ അരുൺ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിൻ്റെ കടയിലായിരുന്നു ആക്രമണം.സഹോദരങ്ങൾ ഓംലെറ്റ് ഓർഡർ ചെയ്തു. കിട്ടാൻ വൈകുമെന്ന് കടക്കാരൻ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകർക്കുകയും ആക്രമിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമികൾ.കോൺക്രീറ്റ് കട്ടകൾ കൊണ്ടും ഇരുമ്പു വടികൊണ്ടുമായിരുന്നു മർദ്ദനം. പരിക്കേറ്റവർ ചികിൽസയിലാണ്. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാലുപേർ ഒളിവിലാണ്. വധശ്രമത്തിന് പൊലീസ് കേസെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.