ചേർത്തല: ചേർത്തലയില്‍ തീ അണക്കാൻ ഇനി പെൺകരുത്ത്. സംസ്ഥാന ചരിത്രത്തിലാദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളും ഭാഗമായപ്പോഴാണ് ജില്ലയിൽ നിന്നുള്ള നാലുപേർക്ക് നിയമനം ചേർത്തലയിൽ ലഭിച്ചത്.
ക്യാമ്പിലെ പരിശീലനത്തിനു ശേഷം കൂടുതൽ പ്രായോഗിക പരിശീലനത്തിനായാണ് നാലുപേരും എത്തിയത്. ഈ മാസം തന്നെ ഇവർ ജില്ലയിൽ സേനയുടെ ഭാഗമാകും. ചേർത്തല പട്ടണക്കാട് കൃഷ്ണനിവാസിൽ സി ആർ ദയാനന്ദബാബുവിന്റെയും പി എസ് ബീനയുടെയും മകൾ ഡി സ്വാതികൃഷ്ണ, വയലാർ കളവംകോടം തറയിൽ വീട്ടിൽ എം കെ ബേബിയുടെയും പ്രസന്നന്റെയും മകൾ ബി അഞ്ജലി, ചേർത്തല വാരനാട് നികർത്തിൽ എൻ സി രാജേന്ദ്രന്റെയും സി എസ് ഗീതയുടെയും മകൾ എൻ ആർ ദർശന, ആലപ്പുഴ പൂങ്കാവ് ചമ്മാപറമ്പിൽ സി ബി വിജയദേവിന്റെയും ആർ ഷൈലാകുമാരിയുടെയും മകളും എസ് രാജേഷ് കുമാറിന്റെ ഭാര്യയുമായ സി വി ശ്രീന എന്നിവരാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്സംസ്ഥാനത്താദ്യമായി ഫയർവുമൺ തസ്തികയിൽ നിയമിതരായ 82 പേരിലെ ജില്ലാ പ്രതിനിധികളാണിവർ. 2023 സെപ്തംബറിൽ തൃശൂർ ഫയർ അക്കാദമിയിൽ തുടങ്ങിയ പരിശീലനം വിജയകരമായി പൂർത്തിയാക്കി തിരുവനന്തപരുത്ത് നടന്ന പാസിങ് ഔട്ട് പരേഡിലും ഇവര്‍ പങ്കെടുത്തു.തീയണക്കുന്നതിനൊപ്പം നീന്തൽ, സ്കൂബ, മലകയറ്റം തുടങ്ങിയവയിൽ കഠിന പരിശീലനത്തിനുശേഷമാണ് ഇവർ പ്രായോഗിക പരിശീലനത്തിനായിറങ്ങുന്നത്. ആറുമാസം ഇവർ ജില്ലാ കേന്ദ്രത്തിൽ പരിശീലനത്തിനുണ്ടാകും. ചിട്ടയായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് ഇവർ സേനയുടെ ഭാഗമായത്.സ്വാതിയും അഞ്ജലിയും ദർശനയും ശ്രീനയും എത്തി, ഇനി പുതിയ ദൗത്യം, ഇത് ചരിത്രം തീ അണയ്ക്കാനും ഇനി പെൺകരുത്ത്
0
ചൊവ്വാഴ്ച, മാർച്ച് 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.