കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനം: 25 ലക്ഷം പോലും കൈയില്‍ ഇല്ല, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം, കെ മുരളീധരൻ ,

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനമാണ്.

വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രതിപക്ഷത്തോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 95 ലക്ഷം രൂപയാണ്. 25 ലക്ഷം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എങ്കിലും പ്രവര്‍ത്തകര്‍ മുണ്ടു മുറുക്കിയുടുത്തും സജീവമാണ്. ഈ വേനലിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ ഇഡി വന്നാല്‍ ഡീല്‍ ആരംഭിച്ചു എന്നാണ് കരുതേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. ഇഡി നിശബ്ദമായാല്‍ ഡീല്‍ ഉറപ്പിച്ചു.

ബിജെപിയെ മൂന്നാം സ്ഥാനത്ത് തള്ളാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ ബിജെപിയെ ഒന്നാം സ്ഥാനത്താക്കാന്‍ ശ്രമിക്കുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഞങ്ങളുടെ തലക്കു മുകളില്‍ ബി.ജെ.പിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ മണ്ണില്‍ ചെലവാകില്ല. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ചെറുത്ത് തോല്‍പിച്ച്‌ യുഡിഎഫ് ഇവിടെ വിജയിക്കുമെന്ന് മുരളി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !