മലപ്പുറം: മലപ്പുറം ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്മാർ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു , പൂലോടൻ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്
കമുകിൻ തോട്ടത്തിൽ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തിൽ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളിൽ ക്യാമറ സ്ഥാപിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്. തുടർന്ന് നടത്തിയ തിരച്ചിലിൽ കാമറ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മോഷ്ടാക്കൾ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാെ മറ്റൊരിടത്ത് റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരിൽ കാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.അടയ്ക്ക കള്ളന്മാരെ പിടിക്കാൻ തോട്ടമുടമ കാമറ സ്ഥാപിച്ചു: കാമറയും മോഷ്ടിച്ച് കള്ളന്മാർ; അറസ്റ്റ്,
0
ശനിയാഴ്ച, മാർച്ച് 30, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.