വാക്കത്തി കൊണ്ട് തലയ്ക്ക് ആഞ്ഞു വെട്ടി, ഭാര്യയെ കൊല്ലാൻ ശ്രമം, കോട്ടയത്ത് ഭര്‍ത്താവ് പിടിയില്‍,,

പാലാ : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. തുടർന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്‌. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എല്‍, സി.പി.ഓ മാരായ രഞ്ജിത്ത്, അരുണ്‍കുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !