കാഞ്ഞാറിൽ വാഹനം പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിൽ തീപിടുത്തം

കാഞ്ഞാർ : പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിൽ ഇന്നലെ തീപിടുത്തം ഉണ്ടായി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 


ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കാഞ്ഞാർ കുരിശുപള്ളിക്ക് സമീപം റോഡരികിൽ പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിൽ വെൽഡിംഗിനിടെ ഡീസൽ ടാങ്കിനു തീപിടിച്ചതാണ് അഗ്നിബാധയ്ക്കിടയാക്കിയത്.

തീ വേഗത്തിൽ പടർന്നെങ്കിലും മൂലമറ്റത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണയ്ക്കുകയായിരുന്നു. ഇതോടെ സമീപപ്രദേശങ്ങളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി. 

തൊടുപുഴ - മൂലമറ്റം റോഡരികിൽ എംവിഐപി വക സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം പൊളിച്ചുമാറ്റാൻ അധികൃതർ നിർദേശം നൽകിയിട്ടും ഉടമ ഇതിനു തയാറായിരുന്നില്ല .

പല സ്ഥലങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ വാഹനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് യാതൊരു മുൻകരുതലുമില്ലാതെ പൊളിച്ച് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !