കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ രാസ ദ്രാവകമൊഴിച്ച് വികൃതമാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍.
ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.എസിപി ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയംതോന്നിയ ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ. ഭരതൻ എന്നിവരുടെയും പയ്യാമ്പലത്തെ സ്മൃതിമണ്ഡപങ്ങള്ക്കു നേരെയാണ് അതിക്രമമുണ്ടായത്. ഇവിടെ രാസദ്രാവകം ഒഴിച്ചനിലയിലാണ്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എം.വി. രാഘവന്റെയോ സ്മൃതിമണ്ഡപങ്ങള്ക്കുനേരെ ആക്രമണമുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.