'ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതിന് നന്ദി'; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് എംകെ സ്റ്റാലിൻ,,

ദില്ലി: സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ പൊൻമുടിയുടെ ചിത്രവും സ്റ്റാലിൻ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതിനു നന്ദിയെന്നും വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്‌ നിർണായകമെന്നും പറഞ്ഞ സ്റ്റാലിൻ ഫാസിസ്റ്റു ശക്തികളുടെ അധികാര ദുർവിനിയോഗത്തിനെതിരെ പൊരുതണമെന്നും കുറിപ്പില്‍ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ അന്ത്യശാസനത്തില്‍ ഗവർണർ വഴങ്ങിയതോടെ കെ. പൊന്മുടി വീണ്ടും തമിഴ്നാട്ടില്‍ മന്ത്രിയായി. രാജ്‌ ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആർ.എൻ.രവി, പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ, സ്റ്റാലിനുമായി സൗഹൃദസംഭാഷണത്തില്‍ ഏർപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ്, സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണം സ്റ്റാലിന് രാജ്ഭവൻ കൈമാറിയത്.

കോടതിയെ ധിക്കരിക്കാൻ ഗവർണർ ഉദ്ദേശിച്ചിരുന്നില്ലെന്ന് എജി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ചടങ്ങിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സ്റ്റാലിൻ, ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതിനു സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !