ദില്ലി: സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ പൊൻമുടിയുടെ ചിത്രവും സ്റ്റാലിൻ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതിനു നന്ദിയെന്നും വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമെന്നും പറഞ്ഞ സ്റ്റാലിൻ ഫാസിസ്റ്റു ശക്തികളുടെ അധികാര ദുർവിനിയോഗത്തിനെതിരെ പൊരുതണമെന്നും കുറിപ്പില്‍ വ്യക്തമാക്കി.സുപ്രീം കോടതിയുടെ അന്ത്യശാസനത്തില്‍ ഗവർണർ വഴങ്ങിയതോടെ കെ. പൊന്മുടി വീണ്ടും തമിഴ്നാട്ടില്‍ മന്ത്രിയായി. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആർ.എൻ.രവി, പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ, സ്റ്റാലിനുമായി സൗഹൃദസംഭാഷണത്തില്‍ ഏർപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ്, സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണം സ്റ്റാലിന് രാജ്ഭവൻ കൈമാറിയത്.
കോടതിയെ ധിക്കരിക്കാൻ ഗവർണർ ഉദ്ദേശിച്ചിരുന്നില്ലെന്ന് എജി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ചടങ്ങിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സ്റ്റാലിൻ, ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതിനു സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.