സിദ്ധാര്‍ത്ഥന്റെ മരണം: 'വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല'; ഗവർണർക്കെതിരെ ചിഞ്ചുറാണി

ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി ചിഞ്ചുറാണി. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വിസിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു.

വിസിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണെന്നും ചിഞ്ചുറാണി വിമര്‍ശിച്ചു. ‌‌
ഡീനെ മാറ്റാനുള്ള നിർദ്ദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചതിനുശേഷം സിദ്ധാര്‍ത്ഥനെതിരെ പരാതി നൽകിയ നടപടി ശരിയല്ലെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. പരാതി ചർച്ച ചെയ്യാൻ ഐസിസി യോഗം ചേർന്നെങ്കിലും നടപടി എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സർക്കാർ-ഗവർണർ പോരിന്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്ന് കരുതുന്നില്ല. ചാൻസലർ എന്ന നിലയിൽ വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !