ആലുവയിലെ തട്ടികൊണ്ടു പോകല്‍: പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയില്‍, സിസിടിവി ദൃശ്യങ്ങളില്‍ അന്വേഷണം,,

ആലുവ: ആലുവയില്‍ അജ്ഞാതനായ യുവാവിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാർ കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ആലുവയില്‍ നിന്നും ഒരാളെ തട്ടികൊണ്ടു പോയതായി പൊലീസിന് വിവരം ലഭിച്ചത്. ഒരു ഓട്ടോ ഡ്രൈവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. 

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇന്നാവോ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഓട്ടോ ഡ്രൈവ‍ര്‍ നല്‍കിയ മൊഴി. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. 

നാല് ദിവസം മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടായച്ചിരുന്നു. ആ കേസിലെ അന്വേഷണവും നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവങ്ങളുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !