ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു.  റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. 

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയെൻറ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !