പാലക്കാട്: സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് നിരവധിപ്പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം കലാമണ്ഡലം ഗോപിയുടെ പോസ്റ്റിനെതിരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്.വി ടി ബെല്‍റാം
കലാമണ്ഡലം ഗോപിയാശാന്റേതെന്ന മട്ടില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതികരണവും ടൊവിനോ തോമസിന്റെ നേരിട്ടുള്ള പ്രതികരണവും അന്ന് ഞാന്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ പേരില്‍ എന്നെ പരിഹസിക്കുകയും ആ താരതമ്യത്തിലെ 'അരാഷ്ട്രീയത'യേക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര് ഇവിടെ ഉണ്ടായിരുന്നു.
ഇന്ന് ഞാന്‍ തിരുത്തുന്നു, ആ ചേര്‍ത്തുവയ്ക്കല്‍ പിന്‍വലിക്കുന്നു. ടൊവീനോ നിങ്ങള്‍ എത്രയോ ഉയരത്തിലാണ്, നിങ്ങളുടേത് കൃത്യമായ നിലപാടാണെന്നാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചത്
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന രീതിയില്‍ പലരും തന്റെ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കലാമണ്ഡലം ഗോപിയുടെ മകന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.
വിഷയം ചര്‍ച്ചയായതോടെ മകന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് കലാമണ്ഡലം ഗോപി വീണ്ടും ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതെത്തുടര്‍ന്നാണ് വി ടി ബല്‍റാമിന്റെ പുതിയ പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.