മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു.
ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്ലാപൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തുഅയല്ക്കാരനായ യുവാവ് വീട് നിര്‍മാണത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. 23 ലക്ഷം രൂപായാണ് അയല്‍വായിയായ തയ്യല്ക്കാരന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്.
പള്ളിയില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോയതായും മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍കോള്‍ വന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ ഫോണ്‍ കട്ട് ചെയ്തു.
ഇബാദിന്റെ തിരോധാനം അറിഞ്ഞതോടെ നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ കോളിന്റെ അടിസഥാനത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. താമസസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതേദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന് സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സല്‍മാനാണ് കേസിലെ പ്രധാനപ്രതിയെങ്കിലും ക്രൂരമായ കുറ്റകൃത്യത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ബദ്ലാപൂര് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.