മലയാളികളുടെ മനസില്‍ ഇന്നും ഒരു നോവാണ് നടന് ജിഷ്ണു രാഘവന്. ചെറിയ പ്രായത്തില്‍, സിനിമയില്‍ ഇനിയും ഒരുപാട് ചെയ്യാനുള്ളപ്പോഴായിരുന്നു ജിഷ്ണുവിന്റെ മരണം.
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിന്റെ അരങ്ങേറ്റം. പിന്നീട് നായകനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടി. എന്നാല്‍ മരണം അര്‍ബുദത്തിന്റെ രൂപത്തില്‍ വന്ന് ജിഷ്ണുവിനെ കവര്ന്നെടക്കുകയായിരുന്നുകഴിഞ്ഞ ദിവസമായിരുന്നു ജിഷ്ണുവിന്റെ ഓർമ്മ ദിവസം. ഇപ്പോഴിതാ ജിഷ്ണുവിനെക്കുറിച്ച് അടുത്ത സുഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ ജോളി ജോസഫ് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകാനിരിക്കെയാണ് താരം മരണപ്പെടുന്നതെന്നാണ് ജോളി പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോളി ജിഷ്ണുവിൻ്റെ ഓര്‍മ്മകൾ പങ്ക് വെച്ചത്.
എറണാകുളത്തോ അടുത്ത പരിസരങ്ങളിലോ ആണ് ഷൂട്ടിങ്ങുകളെങ്കില്‍ ഞങ്ങളുടെ ചെങ്ങായ് ജിഷ്ണു , കഥാപാത്രത്തിന്റെ മേക്കപ്പ് മാറ്റാതെ വേഷമഷിക്കാതെ പലപ്പോഴും എന്റെ വീട്ടിലെത്തി, അവന്റെ ഏറ്റവും വലിയ കടുത്ത വിമര്‍ശകര്‍ ആയിരുന്ന ഇന്ദുവിനെയും കുഞ്ഞുങ്ങളെയും മുന്പില് സംഭാഷണങ്ങള്‍ ഉരുവിട്ട് അഭിനയിച്ചു കാണിക്കുകയും അവന് പ്രിയപ്പെട്ട മൊരിഞ്ഞ ദോശയും ചമ്മന്തിയും കഴിച്ച് മടങ്ങുകയും ചെയ്യുമായിരുന്നു
കച്ചോടകാര്യങ്ങള്‍ക്ക് അമേരിക്കയിലുണ്ടായിരുന്ന ഞാന്‍ തിരികെ നാട്ടിലെത്തി,അസുഖ ബാധിതനായിരുന്ന ജിഷ്ണുവിന്റെ ആഗ്രഹപ്രകാരം നടി മമ്ത മോഹന്‍ദാസിന്റെ സഹായത്തോടെ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട എല്ലാവിധ ഏര്‍പ്പാടുകള്‍ക്കും തുടക്കം കുറിച്ചിരുന്നു . പക്ഷെ ഞാന്‍ വരുന്നതിന് മൂന്ന് ദിവസം മുന്‍പേ അവന്റെ അസുഖം കൂടിയിട്ട് എറണാകുളത്തെ അമൃതയിലേക്ക് വീണ്ടും മാറ്റിയിരുന്നു''
എട്ട് വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 24 രാത്രിയില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന രാഘവന് ചേട്ടനോടും ചേച്ചിയോടും സംസാരിച്ചതിന് ശേഷം ഉറങ്ങാന്‍ കിടന്ന എന്നെ മനോരമ ന്യൂസിലെ ചെങ്ങായ് റോമി മാത്യു ആണ് അതിരാവിലെ വിളിച്ചെഴുനേല്‍പ്പിച്ചതും മണ്ണിലെ താരമായിരുന്ന ജിഷ്ണു വിണ്ണിലെ താരമായെന്ന സത്യമറിയിച്ചതും .
വിവരമറിഞ്ഞു കരഞ്ഞുപോയ ഞാന്‍ കൈലാഷിനെ വിളിച്ചു , അവന് എന്റെ വീട്ടിലേക്ക് പാഞ്ഞെത്തി . ഇന്ദുവും ഞാനും കൈലാഷും ചേര്‍ന്ന് അമൃത ആശുപത്രിയെലെത്തി എന്നാണ് ജോളി പറയുന്നത്.
ഇരുത്തം വന്ന കാരണവരെപോലെ, ഇവെന്റ്സ് മാനേജ്മെന്റ്റ് നടത്തി പരിചയമുള്ള കൈലാഷ് കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തുകൊണ്ടിരുന്നപ്പോഴേക്കും മധു വാരിയര്‍ എത്തി .
പിന്നെ ആളുകളായി ആരവങ്ങളായി. തളര്‍ന്നുപോയ എന്നെക്കാളും ജിഷ്ണുവിന്റെ മാതാപിതാക്കളുടെ കൂടെ എല്ലാ ചടങ്ങുകള്‍ക്കും തളരാതെ നിന്നത്, പ്രത്യേകിച്ച് അവന്റെ അമ്മയുടെ കൂടെ നിന്നിരുന്നത് സങ്കടം ഉള്ളിലൊതുക്കിയ എന്റെ ഇന്ദുവാണ് , അവന്റെ സ്വന്തം സഹോദരി തന്നെയാണെന്നും അദ്ദേഹം പറയുന്നു.
ഇന്നലെയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ടവന് ചിതാഭസ്മമായതിന്റെ എട്ടാം വാര്‍ഷിക സങ്കടദിനം . രാഘവേട്ടനും ചേച്ചിക്കും അനിയത്തിക്കും ഇനിയും കരുത്ത് നല്കട്ടെ
സ്വര്‍ഗ്ഗത്തിലുള്ളവനെ നിന്നെ ഓര്‍ക്കാത്ത ദിനങ്ങളില്ലെന്നും അദ്ദേഹം പറയുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.