ബംഗളൂരു: നാഷണല്‍ സ്കൂള്‍ ഓഫ് ലോയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മെട്രോയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ ധ്രുവ് തക്കര്‍ എന്ന 20 വയസുകാരനാണ് ജീവനൊടുക്കിയത്.
ഇന്നലെ ബംഗളൂരു അത്തിഗുപ്പെ മെട്രോ സ്റ്റേഷനിലാണ് സംഭവം. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.ഉച്ചക്ക് 2.10നാണ് വിദ്യാര്‍ത്ഥി അത്തിഗുപ്പെ സ്റ്റേഷനില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി വിവരം ലഭിച്ചതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. യുവാവിന്റെ തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ഒരു പെണ്‍കുട്ടി അടക്കം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ധ്രുവ് സ്റ്റേഷനിലെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ധ്രുവ്, ട്രെയിന്‍ വന്നപ്പോള്‍ പെട്ടെന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ മൊഴി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.