ഓടുന്ന ട്രെയിനിൽ അഭ്യസപ്രകടനങ്ങൾ നടത്തിയും നൃത്തം ചെയ്തുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നവർ നിരവധിയാണ്. പലപ്പോഴും സ്വന്തം ജീവൻ അപകടപ്പെടുത്തി കൊണ്ടുള്ള വീഡിയോ ചിത്രീകരണങ്ങൾക്ക് പോലും പലരും ശ്രമിക്കാറുണ്ട്.
ഇത്തരം വീഡിയോ ചിത്രീകരണങ്ങൾ പലപ്പോഴും യാത്രക്കാർക്കും തലവേദനായാകുന്നു. ഇത്തരക്കാരെ പിടികൂടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന സാമൂഹിക മാധ്യമ ട്വീറ്റുകള്‍ ദിനംപ്രതി പങ്കുവയ്ക്കപ്പെട്ടുന്നു. പരാതി വൈറലാകുമ്പോള്‍ റെയില്‍വെ നടപടിയുമായി രംഗത്തെത്തും. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ സമാനമായ മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യാത്രക്കാർ നിറഞ്ഞ ഒരു ട്രെയിനിൽ ഒരു യുവാവ് തന്‍റെ ജിംനാസ്റ്റിക് കഴിവുകൾ പ്രദർശിപ്പിക്കുന്നതാണ് വീഡിയോ. തീവണ്ടിയുടെ ബർത്തിൽ തൂങ്ങിയും പുഷപ്പ് എടുത്തുമൊക്കെയുള്ള യുവാവിന്‍റെ അഭ്യാസ പ്രകടനങ്ങൾ സഹയാത്രികർ അലോസരത്തോടെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്.സ്വന്തം സുരക്ഷയും യാത്രക്കാരുടെ സൗകര്യങ്ങളും മാനിക്കാതെയുള്ള യുവാവിന്‍റെ പ്രവർത്തിക്കെതിരെ റയിൽവേ നിയമ നടപടി സ്വീകരിക്കണമെന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.സാമൂഹിക മാധ്യമങ്ങളില്‍ ആളാകാനുള്ള കാട്ടിക്കൂട്ടലാണിതൊക്കെ എന്ന് ചിലർ പരിഹസിച്ചു. ഇത്തരം പ്രവണതകൾ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. പൊതു ശല്യമെന്നാണ് ഇയാളെ മറ്റ് ചിലർ വിശേഷിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.