പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍; ഉച്ചവരെ ആലുവയില്‍ ഗതാഗതനിയന്ത്രണം,,

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും.

കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും.വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ വലിയ തോതിലാണ് വിശ്വാസികള്‍ മണപ്പുറത്തേയ്ക്ക് ഒഴുകി എത്തിയത്.
ദേവസ്വം ബോര്‍ഡിന്റെ 116 ബലിത്തറകളാണ് പുരോഹിതര്‍ ലേലത്തില്‍ എടുത്തത്. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്.ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു.
റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 1250 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ശനിയാഴ്ച പകല്‍ രണ്ടുവരെ ഗതാഗതനിയന്ത്രണം തുടരും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !