കൊച്ചി: വീട്ടില്‍ നിന്നും മകള്‍ പുറത്താക്കിയ വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎല്‍എയുടെ ഇടപെടല്‍.
തൈക്കൂടം എ.കെ.ജി. റോഡില്‍ കരേപ്പറമ്പില്‍ സരോജിനിക്കാണ് (78) ദുരവസ്ഥയുണ്ടായത്. സരോജിനിയെ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ആർ.ഡി.ഒ.യുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലീസ് പിൻവാങ്ങിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.നേരത്തേ ഉമ തോമസ് എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രാത്രി ഒൻപതുമണിയോടെ ഗേറ്റിന്റെ താഴുതകർത്ത് അമ്മയെ വീടിന്റെ വരാന്തയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രാത്രി പതിനൊന്നേകാലോടെ നാട്ടുകാരുടെ പിന്തുണയോടെ വാതില്‍ കുത്തിത്തുറന്ന് സരോജിനി അകത്ത് പ്രവേശിക്കുകയായിരുന്നു.
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനുള്ള ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രിബ്യൂണലില്‍ വീട്ടിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സരോജിനി പരാതി നല്‍കിയിരുന്നു. വീട് തുറന്ന് സരോജിനിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്നതിന് മരട് പോലീസിന് ട്രിബ്യൂണല്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവുമായാണ് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സരോജിനി വീട്ടിലെത്തിയത്. വീട് അടച്ചിട്ടിരിക്കുന്നതു കണ്ട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ശനിയാഴ്ച തുറന്നുതരാം എന്നുപറഞ്ഞ് ഉത്തരവ് നടപ്പാക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് സരോജിനി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.