ന്യൂഡൽഹി: ഹണിമൂൺ യാത്രയ്‌ക്കിടയിൽ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ് മരിച്ചത്,
നവംബർ 30 ആണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. മധുവിധുയാത്രക്കിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. മധുവിധുവിനായി ഡൽഹിയിൽ എത്തിയതായിരുന്നു ഇവർ. മൃഗശാല സന്ദർശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന. അനുഭവപ്പെട്ടത് ഉടൻ സുഹൃത്തുക്കളെ വിളിച്ച് അഞ്ജലി, ഭർത്താവിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
വീട്ടിലെത്തിച്ച മൃതദേഹത്തിന് സമീപമിരുന്ന് അഞ്ജലി കുറേ നേരം കരഞ്ഞു പിന്നീട് എഴുന്നേറ്റ് ഓടി പിന്നാലെ ഞങ്ങളും ഓടിയെങ്കിലും അപ്പോഴേക്കും അവൾ താഴേക്ക് ചാടിയിരുന്നു. കണ്ണീരോടെ ബന്ധുവായ ബബിത പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.