ലഖ്‌നൗ: യുവതി അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിയുടെ ഒരുഭാഗം യുവതി വിഴുങ്ങുകയും ചെയ്തു.ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.
റിക്ഷാതൊഴിലാളിയായ രാംവീർ ബാഘേല്‍ എന്നയാളുടെ ചെവിയാണ് അയല്‍വാസിയായ രാഖി എന്ന യുവതി കടിച്ചെടുത്തത്. താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് യുവതി രാംവീറിനെ ആക്രമിച്ചത്രംവീറും രാഖിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മാർച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. മറ്റൊരു വാടകക്കാരന്റെ മകനെ രാവിലെ ആറ് മണിക്ക് പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ടതിനാല്‍ തിരക്കിട്ട് പോവുകയായിരുന്നു താനെന്ന് രാംവീർ പറയുന്നു.ധൃതിയിലായതിനാല്‍ ഗേറ്റടക്കാൻ വിട്ടുപോയി. ഉടനേതന്നെ രാഖി തന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇതില്‍നിന്ന് യുവതിയെ തടയാൻ രാംവീർ ശ്രമിക്കുന്നതിനിടെ രാഖിയുടെ ഭർത്താവ് സഞ്ജീവ് രാംവീറിനെ കടന്നുപിടിച്ചു.
കുതറിമാറാൻ ശ്രമിക്കുന്നതിനിടെ രാഖി രാംവീറിന്റെ ചെവിയുടെ താഴത്തെ ഭാഗം കടിച്ചെടുക്കുകയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ രാംവീർ പറയുന്നു.വിവിധ വകുപ്പുകള്‍ ചേർത്ത് രാഖിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ ആരിബ് അഹമ്മദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.