ലക്നൗ: അയല്‍ക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടർന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപൂരില്‍ ശനിയാഴ്ചയാണ് സംഭവം.
ഹുസൈൻഗഞ്ചിലെ അയല്പക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാർ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെണ്‍കുട്ടി തീകൊളുത്തി മരിച്ചതെന്നും കുടുംബം പറയുന്നു.പെണ്‍കുട്ടി താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ മനംനൊന്ത് വീട്ടില്‍ കയറി സ്വയം തീകൊളുത്തുകയായിരുന്നു. മരിയ്ക്കുന്നതിന് മുമ്പ് തന്നെ ഉപദ്രവിച്ച രണ്ട് പേരുടെ പേരുകള്‍ അവള് അമ്മയോട് പറഞ്ഞതായും കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, സംഭവ സ്ഥലത്തേക്ക് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.
സംഘം തെളിവുകള്‍ ശേഖരിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കർ മിശ്ര പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പോസ്റ്റ്മോർട്ടം നടത്തരുതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.