തിരുവനന്തപുരം: സർക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎസ്ഇബി.
ഇത് സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാരിന് കത്ത് നല്കി. പരീക്ഷാ കാലമായതിനാല്‍ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോർഡ്. മുൻകൂർ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീർഘകാല കരാറുകള്‍ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. എന്നാല്‍ ഓപ്പണ്‍ സോഴ്സുകളില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിന് മുൻകൂർ പണം നല്‍കേണ്ടി വരും. കോടികള്‍ ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ തന്നെ ബോർഡിന് വായ്പയും ലഭ്യമല്ല. വൈദ്യുതി ബില്‍ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്ഇബിയ്ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവില്‍ കെഎസ്ഇബിയും. ഇനി വായ്പ കിട്ടിയാല്‍ തന്നെ ഇതിന് ഭീമമായ പലിശ നല്‍കേണ്ടതായി വരും.ഇരുട്ടിലാകുമോ?; സംസ്ഥാനത്ത് വീണ്ടുംലോഡ് ഷെഡ്ഡിംഗ്: മുന്നറിയിപ്പുമായി കെഎസ്ഇബി,,
0
ശനിയാഴ്ച, മാർച്ച് 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.