തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം;  സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും  ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ച,

 തിരുവനന്തപുരം: ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം ലക്ഷങ്ങളുടെ വസ്തുക്കളാണ് മോഷണം പോയത്.

ബാലരാമപുരം ആർസി സ്ട്രീറ്റിൽ ബെന്നി സേവ്യറുടെ വീട്ടിലാണ് മോഷണം. സ്വർണാഭരണങ്ങൾ, ടെലിവിഷൻ ഉൾപ്പെടെയുള്ളവ മോഷണം പോയി.

വീട്ടുടമ വിദേശത്താണ്. ഒരു മാസത്തിലേറെയായി വീട്ടിൽ ആൾ താമസമില്ലാതെ അടച്ചിട്ട നിലയിലാണ്. സമീപത്തുള്ള ബന്ധു വീട്ടുകാർ ദിവസവും ലൈറ്റിടുമായിരുന്നു. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.

പിന്നാലെ ബാലരാമപുരം പൊലീസിൽ അറിയിച്ചു. വീട്ടിലെ നാല് അലമാരകളും പൂർണമായും കുത്തിത്തുറന്നു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അടിച്ചു മാറ്റിയിട്ടുണ്ട്.

മോഷ്ടാക്കളുടെ സംഘമാണ് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !