തിരുവനന്തപുരം: ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ധനകാര്യം, നികുതി, ജി.എസ്.ടി കമ്മിഷണറേറ്റ്, ഗവണ്‍മെന്റ് പ്രസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഇന്ന് ധനമന്ത്രിയുടെ വക വിരുന്ന്.തൈക്കാട് ഗസ്റ്റ് ഹൗസില്‍ 750 പേർക്കുള്ള വിരുന്നിന് ചെലവ് അഞ്ച് ലക്ഷം.
ധനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ധനവകുപ്പില്‍ നിന്ന് മാത്രം 400 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കും. ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസില്‍ എത്തിക്കാൻ പ്രത്യേക ബസും ഏർപ്പെടുത്തിയിട്ടുണ്ട്. 32 ഇനം വിഭവങ്ങളാണ് ഒരുക്കുന്നത്. ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജീവനക്കാർ ദിവസങ്ങളോളം അധിക സമയം ജോലി ചെയ്യാറുണ്ട്. ഈ അമിതാദ്ധ്വാനം പരിഗണിച്ചാണ് ഓരോ വർഷവും സർക്കാർ അവർക്ക് വിരുന്നു നല്‍കുന്നത്. ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ചാ വിഷയമായത്.കടക്കെണിയൊക്കെ ജനങ്ങൾക്ക്; അഞ്ച് ലക്ഷം മുടക്കി ജീവനക്കാർക്ക് ഇന്ന് ധനമന്ത്രി വക വിരുന്ന്; ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും,
0
തിങ്കളാഴ്ച, മാർച്ച് 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.