തിരുവനന്തപുരം: കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ 23കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമൺ സ്വദേശി വിനുവിന്റെ മരണത്തിലാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം29 നാണ് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചത്. ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല.
എന്നാൽ, ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.