ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ വാതില്‍ക്കല്‍ ഇരുന്നയാള്‍ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു, അഗ്നി രക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താനായില്ല,

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണയാളെ കണ്ടെത്താനായില്ല.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസില്‍ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തി‍ന്റെ മധ്യഭാഗത്തുവെച്ച്‌ കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടുകിട്ടിയില്ല.

ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ട്രെയിനില്‍ തിരക്കുണ്ടായിരുന്നു. വാതില്‍ക്കല്‍ ഇരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്.

ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചില്‍ നിർത്തിവെയ്ക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !