തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി.
മോണ്‍സൻ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് മകൻ മനസ് മോണ്‍സൻ എറണാകുളം നോർത്ത് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.ഈ വർഷം മാർച്ച് നാലിന് പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസൻ മാവുങ്കല്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയായിരുന്നു. പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേർ മോൻസനു നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്.
എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത് . ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.