പ്രവര്‍ത്തകരോട് പുച്ഛവും അവഗണനയും; വീട്ടില്‍ കയറ്റില്ല; അവസരം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കും; ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ തമ്പാനൂര്‍ സതീഷ്,,

തിരുവനന്തപുരം: സിറ്റിംഗ് എം പി ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്.

സാധാരണ പ്രവർത്തകരോട് പുച്ഛവും അവഗണനയുമായിരുന്നു തരൂരിന്. അവസരം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കും. പ്രവർത്തകരെ ഒരാളെയും വീട്ടില്‍ കയറ്റാറില്ല. എം പി എന്ന നിലയില്‍ തരൂർ തികഞ്ഞ പരാജയമായിരുന്നു. 

പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഇനി കേരളത്തിലെ ബിജെപി പ്രവർത്തകർക്കൊപ്പം താൻ തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് തമ്പാനൂർ സതീഷ് ബിജെപിയില്‍ ചേർന്നത്. തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. 

പാർട്ടി വിടുമ്പോള്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസിനും മറ്റൊരു ഡി സി സി ജനറല്‍ സെക്രട്ടറി ഉദയനും നൂറോളം പ്രവർത്തകർക്കും ഒപ്പമാണ് അദ്ദേഹം ബിജെപിയില്‍ ചേർന്നത്. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേതാക്കളെ ഷാള്‍ അണിയിച്ച്‌ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്‌ഘാടനവും കെ സുരേന്ദ്രൻ നിവ്വഹിച്ചു.   മുതിർന്ന ബിജെപി എൻ ഡി എ നേതാക്കള്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !