ക്ലിഫ് ഹൗസില്‍ നിര്‍മ്മിച്ചത് കാലിത്തൊഴുത്ത് തന്നെ; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, പൊതുമരാമത്ത് വകുപ്പിന്റെ രേഖകള്‍ പുറത്ത്,

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിർമ്മിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നു.

കാലിത്തൊഴുത്ത് പണിയുന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. റോഡ് സൈഡിലെ ഇടിഞ്ഞ മതില്‍ പുതുക്കി പണിയാനാണ് തുക അനുവദിച്ചത്. കണക്ക് തയ്യാറാക്കുന്നത് താനല്ലെന്നും അതാത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിർമ്മിക്കാൻ പണം അനുവദിച്ചതിന്റെ രേഖകള്‍ സഭയില്‍ അവതരിപ്പിച്ചത്. സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. 1.85 കോടി കൂടാതെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ പരിപാലനത്തിനായി 38.47 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.


ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമ്മിക്കാൻ 34.12 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കാലിത്തൊഴുത്തും മതിലിന്റെ ഒരുഭാഗവും നിർമ്മിക്കാനുള്ള ഉത്തരവ് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയത് 2022 ജൂണിലാണ്. ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി കൂടാതെ 38.47 ലക്ഷവും ചെലവഴിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !