തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ധാതുമണൽ ഖനനത്തിനു സിഎംആർഎൽ കമ്പനിക്കു വഴിവിട്ടു സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ ഹർജി നിലനിൽക്കില്ലെന്നാണ് വിജിലൻസ് നിലപാട്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നുമുഖ്യമന്ത്രി, മകൾ അടക്കം ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളി. പിന്നീട് സർക്കാർ അഭിഭാഷകനു ഹർജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.മാസപ്പടി വിവാദം; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജി ഇന്ന് പരിഗണിക്കും,
0
വ്യാഴാഴ്ച, മാർച്ച് 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.