തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംല്‍എയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ.ഷംസീർ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലർ ചില കേസില്‍ പെട്ടിട്ടുണ്ടാകും. ആ വീട്ടില്‍ ഉള്ള എല്ലാവരും ആ കേസില്‍പ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തില്‍പ്പെട്ടവർ ആയാലും സാമൂഹിക പ്രശ്നങ്ങളില്‍നിന്ന് മാറിനില്‍ക്കാറില്ല. ഒരാള്‍ കുറ്റം ആരോപിച്ച് ജയിലില്‍ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്കരിക്കുകയാണോ ചെയ്യേണ്ടതെന്നും ഇ.പി. ചോദിച്ചു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാരുടെ വീട്ടില്‍ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയ ശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ? വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017-ല്‍ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ അന്ന് എംഎല്‍എ ആയിരുന്ന ഷംസീർ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ.ടി.പി കേസ് പ്രതിയുടെ വിവാഹത്തിന് ഷംസീര്‍ പോയത് മാനുഷിക മൂല്യം പരിഗണിച്ച്; ന്യായീകരിച്ച് ഇ.പി,
0
വെള്ളിയാഴ്ച, മാർച്ച് 01, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.