ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 26 പേരുടെ ലൈസൻസ് റദ്ദാക്കും, നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴ,

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു.

പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരിൽ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. 

വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്. 

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം എഡിജിപി എം.ആർ.അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !