തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു.
പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരിൽ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി.വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്.സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം എഡിജിപി എം.ആർ.അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.