വെഞ്ഞാറമൂട്: പിതാവിനെ മർദ്ദിച്ച് കൊന്ന കേസില്‍ മക്കളായ ഇരട്ടകള്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലം മുക്ക് ഗാന്ധി നഗർ സുനിതാഭവനില്‍ സുധാകരന്റെ (57) മരണത്തിലാണ് മക്കളായ നന്ദു എന്നു വിളിക്കുന്ന കൃഷ്ണ (24), ചന്തു എന്ന് വിളിക്കുന്ന ഹരി എന്നിവർ അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കുണ്ടായി. സുധാകരനും ഇളയ മകൻ ആരോമലും ഒരു പക്ഷത്തും, മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും മറുപക്ഷത്തുമായി നടന്ന വാക്കേറ്റം കൈയേറ്റത്തില്‍ കലാശിച്ചു.വീടിന് മുന്നിലെ റോഡില്‍ വച്ച് ആരോമലിനെ മൂത്ത മക്കള്‍ മർദ്ദിക്കുന്നത് തടയാൻ ചെന്ന സുധാകരൻ അടിയേറ്റ് സമീപത്തെ തോട്ടിലേക്ക് വീണു. തോട്ടില്‍ വച്ചും സുധാകരന് മദ്ദനമേറ്റു. ബഹളം കേട്ട് നാട്ടുകാരെത്തി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധാകരൻ മരിച്ചു.
സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.വെഞ്ഞാറമൂട് എസ്.എച്ച്.ഒ രാജേഷ്.പി.എസ്, എസ്.ഐ ജ്യോതിഷ് ചിറവ, ഗ്രേഡ് എസ്.ഐ മാരായ ബേസില്‍, ജി. ശശിധരൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ നിഥിൻ, സിവില്‍ പൊലീസ് ഓഫീസർമാരായ ആകാശ്, വിഷ്ണു, സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.