തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത.
ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്ഷമുണ്ട്സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് യെച്ചൂരി അറിയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിശദീകരണം.
ഇന്ത്യ മുന്നണിയിലെ സുപ്രധാന കക്ഷികളായ സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് രാഹുലും വേണുഗോപാലും മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കും,കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ സിപിഎമ്മിനുമെതിരെയാണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലെ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മത്സരിക്കുന്നത് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ഇടതു നേതാക്കള്‍ ചോദിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.