കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയുടെ ആക്രമണം; പ്രദേശവാസിയെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിഞ്ഞു,,

 കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തില്‍ കാട്ടാനയുടെ ആക്രമണം. ആനക്കട്ടിയില്‍ നിന്നാണ് ആന എത്തിയത്.ആദ്യം അക്രമാസക്തനല്ലാതിരുന്ന ആന പിന്നീട് പ്രകോപിതനാകുകയായിരുന്നു.

പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആന അക്രമം തുടങ്ങിയത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടങ്ങിയതോടെ ആന ഓടാൻ തുടങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് കോയമ്പത്തൂർ പേരൂർ ഭാഗത്തായി കാട്ടാന എത്തിയത്.

പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്കുള്ള പ്രധാനപാതയിലൂടെയാണ് ആന ഓടിയത്. ഓട്ടത്തിനിടെ മതിലിന് അപ്പുറത്ത് നില്‍ക്കുകയായിരുന്ന ഒരാളെ ആന ആക്രമിച്ചു. സമീപത്തെ കട തകർത്തുകൊണ്ട് മതിലിന് അപ്പുറം കടന്നാണ് ആന അക്രമം നടത്തിയത്. പ്രദേശവാസിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കേയുള്ളൂ.

അതേസമയം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കോയമ്പത്തൂർ നഗരത്തില്‍ കാട്ടാനയിറങ്ങിയത്. മേട്ടുപ്പാളയം മെയിൻ റോഡ് മുതല്‍ ആർ.എസ്. പുരം വരെയാണ് റോഡ് ഷോ. ഇതിന്റെ ഭാഗമായി എസ്‌പി.ജിയും കോയമ്പത്തൂർ സിറ്റി പൊലീസും നഗരത്തില്‍ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് കാട്ടാന ഭീതി വിതച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !