അയർലണ്ടിലെ വാട്ടർഫോർഡ് നടന്ന സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിനു ഒന്നാം സ്ഥാനം.
അയര്‍ലണ്ടിലെ ദേശിയ ആഘോഷ ദിവസമായ സെന്റ് പാട്രിക് ഡേ യിൽ നടന്ന പരേഡിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നായി നിരവധി രാജ്യങ്ങൾ മാറ്റുരച്ച പരേഡിൽ ആണ് അയര്‍ലണ്ടിലെ വാട്ടർഫോർഡ് മലയാളി ക്ലബ് വൈക്കിങ്സ് ഈ വിജയം കൈവരിച്ചത്… വൈവിധ്യമാർന്ന നിറക്കാഴ്ചകളാലും ശബ്‌ദാരവങ്ങളാലും ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഇന്നലെ കാഴ്ചവെച്ചത്.
ഇതിനു വേണ്ടി സഹകരിച്ച എല്ലാ വൈക്കിങ്ങ്സ് അംഗങ്ങളോടും, മറ്റ് അസൗകര്യങ്ങളാൽ ഇന്ന് വരാൻ സാധിക്കാതെപോയ എല്ലാ വൈക്കിങ്സ് കുടുംബാംഗങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ ,
വൈക്കിങ്സ് കമ്മിറ്റി. 🥰☘️🌴
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.