പോളണ്ടിലേക്കുള്ള യാത്രയില്‍ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയല്‍ എയര്‍ ഫോഴ്സ് വിമാനത്തില്‍ സാറ്റലൈറ്റ് സിഗ്‌നലുകള്‍ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകള്‍ പുറത്തു വരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. ഏതാണ്ട് അര മണിക്കൂറോളം വിമാനത്തിന്റെ ജി പി എസ് സിഗ്‌നലും ഇന്റര്‍നെറ്റ് കണക്ഷനും ജാം ആക്കി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിരോധ സെക്രട്ടറിയും ചില മാധ്യമ പ്രവര്‍ത്തകരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ പ്രശ്നം കൊണ്ട് വിമാനത്തിന്റെ സുരക്ഷക്ക് പ്രശ്നമൊന്നുമില്ലെന്ന് ഗ്രാന്റ് ഷാപ്സിന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി പി എസ് നാവിഗേഷന്‍ പ്രവര്‍ത്തന രഹിതമായാലും ഡസ്സ്സ്ല്ട്ട് 900 എല്‍ എക്സ് ഫാല്‍ക്കന്‍ ജെറ്റില്‍ നാവിഗേഷനുതകുന്ന മറ്റ് സംവിധാനങ്ങളും ഉണ്ട്. എയര്‍ഫോഴ്സ് വിമാനങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമാണെങ്കിലും, ഇത്തരമൊരു സാഹചര്യം യാത്രാ വിമാനങ്ങള്‍ക്ക് ഒരു ഭീഷണി തന്നെയാകും. യാത്രക്കാരുടെ ജീവന്‍ വരെ അപകടത്തിലാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
ഇത്തരമൊരു പ്രവൃത്തി ക്ഷമയര്‍ഹിക്കുന്ന ഒന്നല്ലെന്നും, റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം പോളണ്ടില്‍ നടന്ന ഏറ്റവും വലിയ സൈനിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച് പോളണ്ടില്‍ നിന്നും മടങ്ങി വരുമ്പോഴായിരുന്നു ഇത് സംഭവിച്ചത്. പുടിന്റെ യുക്രെയിന്‍ ആക്രമണവുമായും കലിനിന്‍ഗ്രാഡിന് ചുറ്റുമുള്ള അതീവ കരുതലുമായും ഈ സംഭവത്തിന് ബന്ധമുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ ക്രെംലിൻ സൈബർ വാർഫെയർ പ്രോഗ്രാമിൻ്റെ ഭാഗമാണ് ആക്രമണമെന്നാണ് കരുതുന്നത്. വളരെ സങ്കീർണ്ണമായ ഈ സംഘർഷമേഖലയിൽ റഷ്യ 'വർഷങ്ങൾ മുന്നിലാണ്' എന്ന് മെയിലിനോട് ഭയാനകമായി പറഞ്ഞിരിക്കുന്നു.
ജിപിഎസ് ഇല്ലാതെ പൈലറ്റുമാർക്ക് അവരുടെ സാഹചര്യ അവബോധം നഷ്‌ടപ്പെടാം, ഇത് ഏറ്റവും മോശം സാഹചര്യത്തിൽ മാരകമായ കൂട്ടിയിടിക്ക് കാരണമാകും.
ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ, RAF ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ എന്നിവ അവരുടെ ജിപിഎസ് സംവിധാനങ്ങളെ തടസ്സപ്പെടുത്താൻ സമാനമായ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റഷ്യന്‍ ആക്രമണത്തിന് ശേഷം ഏറ്റവുമധികം റേഡിയോ സിഗ്‌നലുകള്‍ ജാം ചെയ്യപ്പെടുന്ന രാജ്യമായി യുക്രെയിന്‍ മാറിയിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനു പുറമെ, ഒളിവില്‍ നടക്കുന്ന ഇലക്ട്രോണിക് യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ റഷ്യന്‍ സാങ്കേതിക വിദഗ്ധര്‍ ഏറെ മുന്‍പിലാണ് താനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.