സമുറായി വാൾ ആക്രമണത്തിന് ഇരയായ ഐറിഷ്‌ പൗരൻ മരിച്ചു;കുറ്റവാളിക്കായി റെയ്ഡ്

കോബ്:  കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്രൂരമായ ആക്രമണത്തിന് ഇരയായ ഐറിഷ്‌ പൗരൻ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) മരിച്ചു.

സംഭവത്തെ തുടര്‍ന്ന്  പട്ടണത്തിലെ സ്പ്രിംഗ്ഫീൽഡ് പാർക്ക് ഏരിയയിലെ ഒരു വീട്ടിൽ സായുധ പിന്തുണാ യൂണിറ്റ് അംഗങ്ങൾ റെയ്ഡ് നടത്തി. 

സമുറായി വാൾ ആക്രമണത്തിന് ഇരയായ  ഇയാൻ ബെയ്റ്റ്‌സണെ കഴിഞ്ഞ വെള്ളിയാഴ്ച ആആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

നഗരത്തിൽ താമസിച്ചിരുന്ന യുവാവായ പിതാവും പാചകക്കാരനുമായ ഇയാൻ ബെയ്‌റ്റ്‌സൺ (32) ക്രൂരമായി കൊലചെയ്യപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55 ന് കോബ്‌സ് ന്യൂടൗൺ റോഡിലെ യൂറോ സ്പാർ ഷോപ്പിൻ്റെ കാർ പാർക്കിൽ വെച്ച്  ആക്രമണത്തിനിടെ ബെയ്റ്റ്‌സൻ്റെ ഒരു കാലിന് ഗുരുതരമായി മുറിവേറ്റിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

സാമുറായി വാളുപോലെ നീളമുള്ള ആയുധം ആക്രമി അയാൾക്ക് നേരെ വീശുകയും അവൻ്റെ ഒരു കാലിൽ മാരക  പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തു.

മിസ്റ്റർ ബെയ്റ്റ്‌സൺ തൽക്ഷണം തളർന്നു വീഴുകയും അമിതമായി രക്തസ്രാവം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അക്രമി കാറിൽ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു.

കുറ്റവാളിയെ പിടികൂടുന്നതിനായി നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഗാർഡ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !