കോബ്: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്രൂരമായ ആക്രമണത്തിന് ഇരയായ ഐറിഷ് പൗരൻ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) മരിച്ചു.
സംഭവത്തെ തുടര്‍ന്ന് പട്ടണത്തിലെ സ്പ്രിംഗ്ഫീൽഡ് പാർക്ക് ഏരിയയിലെ ഒരു വീട്ടിൽ സായുധ പിന്തുണാ യൂണിറ്റ് അംഗങ്ങൾ റെയ്ഡ് നടത്തി.
സമുറായി വാൾ ആക്രമണത്തിന് ഇരയായ ഇയാൻ ബെയ്റ്റ്‌സണെ കഴിഞ്ഞ വെള്ളിയാഴ്ച ആആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
നഗരത്തിൽ താമസിച്ചിരുന്ന യുവാവായ പിതാവും പാചകക്കാരനുമായ ഇയാൻ ബെയ്‌റ്റ്‌സൺ (32) ക്രൂരമായി കൊലചെയ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55 ന് കോബ്‌സ് ന്യൂടൗൺ റോഡിലെ യൂറോ സ്പാർ ഷോപ്പിൻ്റെ കാർ പാർക്കിൽ വെച്ച് ആക്രമണത്തിനിടെ ബെയ്റ്റ്‌സൻ്റെ ഒരു കാലിന് ഗുരുതരമായി മുറിവേറ്റിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
സാമുറായി വാളുപോലെ നീളമുള്ള ആയുധം ആക്രമി അയാൾക്ക് നേരെ വീശുകയും അവൻ്റെ ഒരു കാലിൽ മാരക പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തു.
മിസ്റ്റർ ബെയ്റ്റ്‌സൺ തൽക്ഷണം തളർന്നു വീഴുകയും അമിതമായി രക്തസ്രാവം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അക്രമി കാറിൽ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു.
കുറ്റവാളിയെ പിടികൂടുന്നതിനായി നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഗാർഡ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.