റഷ്യൻ- യുക്രൈൻ മേഖലകളിൽ തോഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണം
സംഘർഷം നിലനിൽക്കുന്ന റഷ്യൻ, യുക്രൈൻ മേഖലകളിലേയ്ക്കും അതിർത്തി പ്രദേശങ്ങളിലേയ്ക്കും തോഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് തൊഴിൽ വാഗ്ദാനം ലഭിച്ച് പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്. വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻസികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളിൽ വീഴരുത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റാനുകൂല്യങ്ങൾ എല്ലാം പൂർണമായും ശരിയാണെന്ന് ഉറപ്പ് വരുത്തണം. ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണം. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍
spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.