വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു! ഇന്ന് മാത്രം മരണത്തിന് കീഴടങ്ങിയത് 5 പേര്‍, 40 ഓളം പേര്‍ ചികിത്സയില്‍,

അമൃതസർ: പഞ്ചാബില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് 21 പേരാണ് ഇതുവരെ മരിച്ചത്.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നാല്‍പതിലധികം ആളുകള്‍ ചികിത്സയിലാണ്. പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ വ്യാജമദ്യ ദുരന്തം ഉണ്ടായത്. ബുധനാഴ്ച മാത്രം നാല് പേരാണ് മരിച്ചത്. മദ്യം കഴിച്ചതിന് തുടർന്ന് ആരോഗ്യനില മോശമായതിനാല്‍ കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച ചികിത്സയിലിരിക്കെ നാല് പേരും, ഇന്നലെ എട്ട് പേരും, ഇന്ന് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. ചിലരുടെ നില ഗുരുതരമായതിനാല്‍, മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. ഇതോടെ, ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടിലാണ് വ്യാജമദ്യം നിർമ്മിക്കുന്നതെന്ന് മൊഴി നല്‍കിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ വീട് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ 200 ലിറ്റർ എഥനോളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !